സർക്കാർ ഓഫിസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

കുവൈത്ത്​ സിറ്റി: കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ കുവൈത്തിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം 50 ശതമാനം ശേഷിയിലാക്കാൻ തീരുമാനിച്ചു. പകുതി ​ജീവനക്കാർ മാത്രം ഒരേ സമയം ഓഫിസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക്​ മന്ത്രിസഭ നിർദേശം നൽകി. ബുധനാഴ്ച മുതലാണ്​ ഉത്തരവിന്​ പ്രാബല്യം. സ്വകാര്യ സ്ഥാപനങ്ങളോട്​ കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങൾക്ക്​ തോത്​ നിശ്ചയിച്ചുനൽകിയിട്ടില്ല. ജോലി നടക്കാൻ ആവശ്യമായ മിനിമം ആളുകളെ വെച്ച്​ ​പ്രവർത്തിക്കാനാണ്​ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.