കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലിലെ മൂന്നാമത്തെ കുവൈത്ത് പൗരന്റെ മോചനം ചൊവ്വാഴ്ചയെന്ന് സൂചന. കുവൈത്ത് പൗരൻ ഖാലിദ് അൽ അബ്ദുൽജാദർ ഉൾപ്പെടെ തടവിലാക്കപ്പെട്ട 57 ആക്ടിവിസ്റ്റുകളെ ചൊവ്വാഴ്ച മോചിപ്പിച്ച് ജോർഡനിലേക്ക് കൊണ്ടുപോകുമെന്ന് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല സംഘാടകരുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുല്ല അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ, ഡോ. മുഹമ്മദ് ജമാൽ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ രണ്ടുപേരെ ശനിയാഴ്ച മോചിപ്പിച്ചിരുന്നു. മൂന്നാമത്തെയാളുടെ മോചനത്തിനായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശ്രമങ്ങൾ നടത്തിവരികയാണ്. അതേസമയം, കാലാവസ്ഥ പ്രചാരകയായ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻ െബറി ഉൾപ്പെടെ ഗസ്സ സഹായ ഫ്ലോട്ടില്ലയിൽ നിന്നുള്ള 171 പേരെ തിങ്കളാഴ്ച ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കും നാടുകടത്തിയതായി ഇസ്രായേൽ വ്യക്തമാക്കി. 28 ഫ്രഞ്ച് പൗരൻമാർ 27 ഗ്രീക്കുകാർ 15 ഇറ്റാലിയൻ പൗരൻമാർ ഒമ്പത് സ്വീഡിഷ് പൗരൻമാർ എന്നിവെരയും തിങ്കളാഴ്ച നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.