മെഹബൂല: കുവൈത്തിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിങ് കമ്പനിയായ ഗ്ലോബല്‍ ഇൻറര്‍നാഷനല്‍ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകള്‍ നിർമിച്ചു നല്കുന്നു. മെഹ്ബൂല ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലില്‍ നടത്തിയ ഇഫ്താര്മീറ്റിന് ശേഷം നടന്ന വാർത്തസമ്മേളനത്തില്‍ പദ്ധതിയെ കുറിച്ച് ജനറല്‍ മാനേജര്‍ ജോസ് എരിഞ്ഞേരി വിശദീകരിച്ചു.
കുവൈത്തില്‍ അറിയപ്പെടുന്ന 10 സംഘടനകളുമായി ചേർന്ന് പത്ത് വീടുകൾ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലും ആറ് വീടുകൾ കമ്പനി ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് നിർമിച്ചുനൽകുന്നത്. ഒമ്പത് വീടുകളുടെ ഗുണഭോക്താക്കളെ കമ്പനി നേരിട്ട് കണ്ടെത്തും. 10 സംഘടനകളുമായുള്ള കരാറും വീട് പണിയുടെ ആദ്യത്തെ ചെക്കും ചടങ്ങിൽ കൈമാറി.
വാർത്തസമ്മേളനത്തില്‍ ജനറൽ മാനേജര്‍ ജോസ് എരിഞ്ഞേരി, പാര്‍ട്ണര്‍ ബാബു എരിഞ്ഞേരി, ഫിനാന്‍സ് മാനേജര്‍ ജെറില്‍ അഗസ്റ്റിന്, ശാഖാ മാനേജര്‍ ജോയ് ആണ്ട്രൂസ്, ഹൗസിങ് പ്രോജക്ട് കണ്‍വീനര്‍ ബിവിന്‍ തോമസ് എന്നിവർ സംബന്ധിച്ചു. പോള്‍മാത്യു മാമ്പള്ളി സ്വാഗതവും നവീന്‍ നന്ദകുമാര്‍ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.