വാതിൽ തുറന്നപ്പോൾ മുന്നിലൊരു പൊതി !!!

കുവൈത്ത്​ സിറ്റി: അബ്ബാസിയയിൽ റിഥം ഒാഡിറ്റോറിയം നിൽക്കുന്ന കെട്ടിടത്തിലെ താമസക്കാരാണ്​ ഇൗ അനുഭവം പങ്കുവെച്ചത്​. ചൊവ്വാഴ്​ച ഉച്ചക്ക്​ ശേഷം ഫ്ലാറ്റി​​െൻറ വാതിൽ തുറന്നപ്പോൾ മുന്നിലൊരു പൊതി. അരിയും പഞ്ചസാരയും മക്രോണിയും ഉപ്പും പരിപ്പും ചായപ്പൊടിയുമെല്ലാം അടങ്ങിയ പൊതി താമസക്കാരുടെ വയറും മനസ്സും നിറക്കാൻ പോന്നതാണ്​. ഒാരോ ഫ്ലാറ്റിന്​ മുന്നിലും കൊണ്ടുവെച്ചത്​ കെട്ടിട ഉടമകൾ തന്നെയാണ്​. തലാൽ അൽ ഗാനിം ആൻഡ്​ സൺസ്​ റിയൽ എസ്​​റ്റേറ്റ്​ കമ്പനിയുടേതാണ്​ കെട്ടിടം.

ഇവർക്ക്​ കീഴിൽ നിരവധി കെട്ടിടങ്ങളുണ്ട്​. ഇൗ കൊറോണക്കാലത്ത്​ വാടക ഒഴിവാക്കിക്കൊടുത്തും ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകിയും കുവൈത്തിലെ കാരുണ്യത്തി​​െൻറ ജീവിക്കുന്ന അധ്യായങ്ങളിൽ ഒന്നുമാത്രമാവും ഇത്​.

മാനവികതയുടെയും കാരുണ്യത്തി​​െൻറയും പാഠങ്ങൾ രാഷ്​ട്രനേതാക്കൾ തന്നെ കാണിച്ചുകൊടുക്കു​േമ്പാൾ ജനങ്ങളും ഇത്​ പിന്തുടരുകയാണ്​. കാരുണ്യമാണ്​ കുവൈത്തി​​െൻറ തനതുഭാവമെന്ന്​ ഇൗ കൊറോണക്കാലം ഒന്നുകൂടി അടിവരയിടുന്നു.

Tags:    
News Summary - Gift box in the time of covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.