കു​വൈ​ത്ത് കൂ​ട്ടം വെ​ളി​യ​ങ്കോ​ട് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് കൂ​ട്ടം വെ​ളി​യ​ങ്കോ​ട് വാ​ർ​ഷി​കാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കു​വൈ​ത്ത് കൂ​ട്ടം വെ​ളി​യ​ങ്കോ​ട്’ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്നു. സി​റാ​ജ് ബ്നു ​മൂ​സ സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ സെ​ക്ര​ട്ട​റി ഹ​ഫീ​ഫ് മൊ​ഹി ന​ന്ദി പ​റ​ഞ്ഞു. ക​ലാ​സ​ദ​ൻ ടീം ​അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ക്വി​സ് മ​ത്സ​രം, ന​റു​ക്കെ​ടു​പ്പ് എ​ന്നി​വ ആ​ക​ർ​ഷ​ക​മാ​യി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് മാം​ഗോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ്​​പോ​ൺ​സ​ർ ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ന​റു​ക്കെ​ടു​പ്പി​ൽ മെ​ഗാ സ​മ്മാ​നം ഫാ​യി​സ് വ​ട​ക്കേ​പ്പു​റം സ്വ​ന്ത​മാ​ക്കി. ഫൈ​സ​ൽ ഖാ​ദ​ർ, അ​ബ്ഷ​ർ അ​ന​സ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടി. ഷാ​ഫി ഓ​ർ​മ, മു​സ്ത​ഫ (മു​ത്തു), ആ​യി​ശ അം​റ, മു​സ്തു പൊ​ന്നാ​നി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ന് അ​ബ്ദു​ൽ റ​സാ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ന​സ്, സ​ക്കീ​ർ, ടി. ​അ​ഷ്ക​ർ, ഒ.​കെ. റ​സാ​ക്ക്, അ​ഫ്സ​ൽ, അ​ൻ​വ​ർ ഇ​സ്മാ​യി​ൽ, മു​സ്ത​ഫ, ടി.​എം. ബാ​സി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തി​യ ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​പ്പി​ന് ര​ക്ഷാ​ധി​കാ​രി മ​ജീ​ദ് നേ​തൃ​ത്വം ന​ൽ​കി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ആ​ഷി​ഫ് റ​ഹ്മ​ത്തു​ള്ള (പ്ര​സി), ഹ​ഫീ​ഫ് മൊ​ഹി(​ജ​ന.​സെ​ക്ര), ഷ​ബീ​ർ (ട്ര​ഷ), എ​ൻ.​പി. അ​ബ്ദു​ൽ റ​സാ​ക്ക് (വൈ. ​പ്ര​സി), മു​നീ​ബ് (ജോ.​സെ​ക്ര), എം. ​മ​ജീ​ദ്, എം.​എം. സ​ഈ​ദ് (ര​ക്ഷാ​ധി​കാ​രി).

Tags:    
News Summary - General Body Meeting and Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.