കുവൈത്ത് സിറ്റി: ജി.സി.സി പൗരന്മാരെ മറ്റ് അംഗരാജ്യങ്ങളിലെ അനുയോജ്യമായ തസ്തികകളിൽ നിയമിക്കപ്പെടുന്നതിനുള്ള നിബന്ധനകൾ എളുപ്പമാക്കാൻ ധാരണ. ബുധനാഴ്ച കുവൈത്തിൽ സമാപിച്ച ജി.സി.സി രാജ്യങ്ങളിലെ തൊഴിൽകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ നാലാമത് യോഗത്തിലാണ് ധാരണയായത്. എല്ലാ ജി.സി.സി രാജ്യങ്ങളിലും തൊഴിലന്വേഷകരായ സ്വദേശികളുടെ എണ്ണം കൂടിവരുകയാണ്.
സ്വന്തം രാജ്യത്തെ തൊഴലവസരം ഉപയോഗപ്പെടുത്തിമാത്രം ഇവരുടെ പ്രശ്നം പരിഹരിക്കുക സാധ്യമല്ല. സ്വദേശികൾ തൊഴിൽ തേടിക്കൊണ്ടിരിക്കുമ്പോൾ തന്നെ വിദേശികളെ ആശ്രയിക്കുന്ന പ്രവണതയാണ് ഈ രംഗത്തെ വലിയ വെല്ലുവിളിയെന്ന് യോഗം വിലയിരുത്തി. കുവൈത്തിൽ ഈമാസം 12ന് ആരംഭിച്ച യോഗത്തിൽ ആതിഥേയ രാഷ്ട്രത്തിന് പുറമെ സൗദി, ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള അണ്ടർ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.