കുവൈത്ത് സിറ്റി: ഖത്തർ വിഷയത്തിൽ ജി.സി.സിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ശ്രമങ്ങളെ അഭിനന്ദിച്ച് അമേരിക്കൻ റിപ്പോർട്ട്. യു.എസ് വെബ് സൈറ്റായ മോണിറ്റർ ആണ് മൂന്നു ജി.സി.സി രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര–വാണിജ്യ ബന്ധം വിച്ഛേദിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് അമീർ നടത്തിയ നിരന്തര ശ്രമങ്ങളെ പ്രശംസിച്ചത്. പ്രതിസന്ധി പരിഹരിച്ച് അംഗ രാജ്യങ്ങൾക്കിടയിലെ ബന്ധം പുനഃസ്ഥാപിക്കുന്നതിന് കുവൈത്ത് അമീർ സ്വയം മധ്യസ്ഥനായി രംഗത്തുവന്നു. ഇത്തരം ഘട്ടങ്ങളിൽ സന്ദർഭത്തിനൊത്ത് ഉയരാനുള്ള അമീറിെൻറ കഴിവും പാടവവും പ്രശംസാർഹമാണ്.
പശ്ചിമേഷ്യയിൽ അമീറിെൻറ സാന്നിധ്യം ഈ അർഥത്തിൽ മേഖലക്ക് വലിയ അനുഗ്രഹമാണ്. ശിയ– സുന്നി വിശ്വാസികളുടെ സാന്നിധ്യമുള്ളതാണ് മേഖലയിലെ പല രാജ്യങ്ങളും. എന്നിട്ടും അതിെൻറ പേരിൽ പ്രശ്നങ്ങളില്ലാതെ സുഹൃദ്ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഈ രാജ്യങ്ങളെ േപ്രരിപ്പിക്കുന്നതിൽ അമീറിന് നിർണായക പങ്കാണുള്ളത്. 1990 മുതൽ കുവൈത്ത് ഇറാനുമായി നല്ല സുഹൃദ് ബന്ധമാണ് സൂക്ഷിച്ചുവരുന്നത്. അതിനാലാണ് സൗദി നേതൃത്വത്തിലുള്ള രാജ്യങ്ങൾക്കും ശിയ രാജ്യമായ ഇറാനുമിടയിൽ സൗഹൃദത്തിെൻറ പാലമായി കുവൈത്തിന് നിലകൊള്ളാൻ സാധിക്കുന്നതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.