സാൽമി റോഡിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range സാൽമി റോഡിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
കുവൈത്ത് സിറ്റി: സാൽമി റോഡിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് അഗ്നിശമനസേനാംഗങ്ങൾ അണച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ജഹ്റ, സൂർ, ഇസ്നാദ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.