പിടിയിലായ പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും
കുവൈത്ത് സിറ്റി: സർക്കാർ സബ്സിഡിയുള്ള റേഷൻ ഭക്ഷ്യവസ്തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഈജിപ്ഷ്യൻ പ്രവാസികൾ ഉൾപ്പെട്ട സംഘത്തെ സുരക്ഷാസേന പിടികൂടി. സാൽമി അതിർത്തി ചെക്പോസ്റ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ വാഹനത്തിൽ നിന്നാണ് സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന വെയർഹൗസും കണ്ടെത്തി അടച്ചുപൂട്ടി. വൻതോതിൽ റേഷൻ ഭക്ഷണം അനധികൃതമായി കയറ്റുമതി ചെയ്യാൻ തയാറാക്കിയിരുന്നതായും കണ്ടെത്തി. പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാർ സബ്സിഡി നൽകുന്ന വസ്തുക്കളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.