ഗാന്ധിസ്മൃതി ഗാന്ധിജയന്തി ആഘോഷം

കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് റൊമാൻസ് പെയ്റ്റോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദേശഭക്തിഗാനാലാപനവും നടന്നു. പ്രാർത്ഥന പ്രജീഷ്, സൃഷ്ടി റാവു എന്നിവർ ഗാന്ധിജിയുടെ ജീവചരിത്രത്തെയും ദർശനങ്ങളെയും കുറിച്ച് സംസാരിച്ചു. ഐവിൻ ജോബി, മിഖായിൽ ജോബി, റാഫേൽ ജോബി, ലിയോൺ ബേസിൽ, ഇമ്മാനുവൽ ബേസിൽ എന്നിവർ ഗാന്ധിജിയുടെ വേഷം ധരിച്ച് വേദിയിലെത്തിയത് ശ്രദ്ധേയമായി.

പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. രക്ഷാധികാരി റജി സെബാസ്റ്റ്യൻ, ഷിന്റോ ജോർജ്, ആർട്സ് സെക്രട്ടറി പോളി അഗസ്റ്റിൻ, ഷിജോ പൈലി, ഉപദേശക സമിതി അംഗം ലാക് ജോസ് എന്നിവർ ആശംസകൾ നേർന്നു. രാജീവ് തോമസ്, വിനയൻ അഴീക്കോട്, ഉദയൻ, മുരളി, വിനോദ് കുമാർ, സുനിൽകുമാർ, ചിത്രലേഖ, ബിന്ദു എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ പി.കെ.സജിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Gandhi Jayanti Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.