കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ഫണ്ട് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ഫണ്ട് കൈമാറി.
മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖ് ഡയാലിസിസ് സെന്റർ ട്രസ്റ്റ് സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർക്ക് ഫണ്ട് കൈമാറി. എം.ആർ. നാസർ, വി.ടി.കെ. മുഹമ്മദ്, എൻ.കെ. ഫൈസൽ, അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ. മൂസ മാസ്റ്റർ, ടി.കെ. ഖാലിദ് മാസ്റ്റർ, ചേലക്കാട് ചെറിയ കോയ തങ്ങൾ, വി.വി.അഷ്റഫ്, എൻ. ഹമീദ്, എം.പി. അബൂബക്കർ, അമ്മദ് മുക്രിന്റവിട എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ല കൗൺസിലർ എൻ.കെ. ഫൈസൽ സ്വാഗതവും എം.പി. ജാബിർ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.