പിടിച്ചെടുത്ത ട്രക്കുകൾ
കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങൾ കടത്തുന്ന സംഘത്തിനെതിരായ നടപടിയുടെ ഭാഗമായി ഖുവൈസത്ത് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 10 ടാങ്കർ ട്രക്കുകൾ കൂടി കണ്ടെത്തി. രാജ്യത്തിന് പുറത്തേക്ക് ഇന്ധനം കടത്തുന്നതിന് മുമ്പ് ടാങ്കറുകൾ സുരക്ഷാ സേന തടഞ്ഞുനിർത്തി.
ഇവയുടെ കസ്റ്റംസ് ഡാറ്റയിൽ കൃത്രിമം കാണിച്ചതായി തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ജഹറ ഗവർണറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അന്വേഷണം തുടരുകയാണ്.
രാജ്യത്തിന് പുറത്തേക്ക് നിയമവിരുദ്ധമായി ഇന്ധനം കടത്താൻ അബ്ദലിയിലെ ഫാമിൽ പ്രവർത്തിച്ചുവന്ന സംഭരണശാല ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഒരു പൗരൻ ഉൾപ്പെടെ ഒമ്പത് പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു.
ഡീസൽ നിറച്ച 33 കണ്ടെയ്നറുകളും കണ്ടെത്തി. വിദേശത്തേക്ക് വൻതോതിൽ പണം കൈമാറിയതിന്റെ ബില്ലുകളും കണ്ടെത്തിയിരുന്നു.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.