സലാം ആവിലോറക്ക് 'ഫ്രണ്ട്സ് ഓഫ് കൊടുവള്ളി' നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range സലാം ആവിലോറക്ക് 'ഫ്രണ്ട്സ് ഓഫ് കൊടുവള്ളി' യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സലാം ആവിലോറക്ക് 'ഫ്രണ്ട്സ് ഓഫ് കൊടുവള്ളി' യാത്രയയപ്പ് നൽകി. 22 വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് സലാം ആവിലോറ മടങ്ങുന്നത്.
യാത്രയയപ്പ് ചടങ്ങിൽ സുബൈർ കൊട്ടക്കാവയൽ അധ്യക്ഷത വഹിച്ചു. ഡോ.ഹമീദ് കരുവൻപൊയിൽ ഉദ്ഘാടനം ചെയ്തു. സലാം ആവിലോറയുടെ ദീർഘകാലത്തെ പ്രവാസാനുഭവങ്ങളെയും സൗഹൃദങ്ങളെയും അനുസ്മരിച്ചു ഹനീഫ കൊടുവള്ളി, അഷ്റഫ് ബാബു, അഷ്റഫ് വാവാട്, ലിയാഖത്ത് കച്ചേരിമുക്ക്, ആദിൽ സലഫി എന്നിവർ സംസാരിച്ചു. ജരീർ നരിക്കുനി സ്വാഗതവും ബഷീർ പുല്ലാളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.