ഐ.ബി.പി.സി കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) കുവൈത്ത് 2026–2028 കാലയളവിലെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

വാർഷിക പൊതുയോഗത്തിൽ മുൻ വൈസ് ചെയർമാൻ ഗൗരവ് ഒബ്റോയ് ചെയർമാനായും മുൻ ജോയിന്റ് സെക്രട്ടറി സുനിത് അറോറ സെക്രട്ടറിയായും ചുമതലയേറ്റു. കെ.പി.സുരേഷ് (വൈസ് ചെയർമാൻ), കൃഷൻ സൂര്യകാന്ത് (ജോ. സെക്രട്ട), രാമദാസ് കാർത്തിക് (ട്രഷറർ) എന്നവരാണ് മറ്റു പ്രധാന ഭാരവാഹികൾ.

ഇന്ത്യയിലെയും കുവൈത്തിലെയും ബിസിനസ് സമൂഹത്തെയും സംരംഭകരെയും പ്രൊഫഷണലുകളെയും കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്ന വേദിയായി ഐ.ബി.പി.സി ശക്തിപ്പെടുത്തുമെന്ന് ചെയർമാൻ ഗൗരവ് ഒബ്റോയ് പറഞ്ഞു. ഇന്ത്യൻ എംബസി, കുവൈത്തിലെ വിവിധ സ്ഥാപനങ്ങൾ, ഇന്ത്യയിലെ പ്രമുഖ വ്യവസായ സംഘടനകൾ, അന്താരാഷ്ട്ര ബിസിനസ് കൗൺസിലുകൾ എന്നിവയുമായുള്ള സഹകരണം ശക്തമാക്കുമെന്നും വ്യക്തമാക്കി.

കെ.പി.സുരേഷ് വാർഷിക റിപ്പോർട്ടും ട്രഷറർ കൃഷൻ സൂര്യകാന്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ ചെയർമാൻമാരായ ഡോ.കൈസർ ടി.ഷാക്കിർ, ധീരജ് ഒബ്റോയ്, ടോണി ജഷൻമൽ, എസ്.കെ. വാധവാൻ, ഷിവി ഭാസിൻ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.ബി.പി.സി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര, നിക്ഷേപ, ബിസിനസ്, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൂടിക്കാഴ്ചകൾ, പ്രതിനിധിസംഘങ്ങളുടെ സന്ദർശനങ്ങൾ, വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്രൊഫഷണൽ ആശയവിനിമയം എന്നിവക്ക് ഐ.ബി.പി.സി വേദിയൊരുക്കുന്നു.

Tags:    
News Summary - New leadership for IBPC Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.