‘ഒരുമ’ നാല്‌ അംഗങ്ങളുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി

കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാല്‌ പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി.

തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി അനീസ്, മലപ്പുറം താനൂർ പരിയാപുരം സ്വദേശി പി.മനാഫ്, പത്തനംതിട്ട റാന്നി എടമൺ സ്വദേശി മനീഷ്, കാസർകോട് കുബണൂർ ബേക്കൂർ സ്വദേശി കെദ്കർ മുഹമ്മദ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്. അസുഖത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അനീസിന്റെ പേരിലുള്ള നാല്‌ ലക്ഷം രൂപ അബ്ബാസിയ ഒരുമ പ്രതിനിധി ഹാഷിഫ് കുടുംബത്തെ സന്ദർശിച്ചു കൈമാറി.

അബ്ബാസിയ ഹൈലാൻഡ് ജീവനക്കാരനായിരുന്ന താനൂർ സ്വദേശി മനാഫിന്റെ പേരിലുള്ള അഞ്ച് ലക്ഷം സഹായധനം ജമാഅത്ത് ഇസ്‌ലാമി താനൂർ കുന്നുമ്മൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഷീദ്, സെക്രട്ടറി മുഹമ്മദാലി, ഹനീഫ കരപറമ്പിൽ, ജഹ്ഫർ.കെ എന്നിവർ കുടുംബത്തിന് കൈമാറി. പത്തനംതിട്ട സ്വദേശി മനീഷിന്റെ പേരിലുള്ള മൂന്ന് ലക്ഷം രൂപയും കുബണൂർ ബേക്കൂർ സ്വദേശി കെദ്കർ മുഹമ്മദിന്റെപേരിലുള്ള രണ്ട് ലക്ഷം രൂപയും കുടുംബങ്ങൾക്ക് കൈമാറിയതായും ഒരുമ സെക്രട്ടറി അൻവർ ഇസ്മായിൽ അറിയിച്ചു.

കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും ‘ഒരുമ’ പദ്ധതിയുടെ ഭാഗമാകാം. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയം മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, കിഡ്‌നി മാറ്റിവെക്കൽ, കിഡ്‌നി ഡയാലിസിസ് എന്നിവക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. നവംബർ ഡിസംബർ മാസങ്ങളിലാണ് ഒരുമ മെബർഷിപ്പ് കാമ്പയിൻ ഉണ്ടാവുക എന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - 'Oruma' hands financial aid to four member families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.