എയർ ഇന്ത്യ എക്സ്പ്രസ് വിന്‍റർ ഷെഡ്യൂൾ; കുവൈത്തിൽനിന്നും കൊച്ചി, മംഗളൂരു, മുംബൈ സർവിസുകൾ
കുവൈത്ത് സിറ്റി: വിന്‍റർ ഷെഡ്യൂളിന്‍റെ ഭാഗമായി ഇന്ത്യക്കും കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വർധിപ്പു. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി 40 ലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിൽ നിന്ന് കൊച്ചി, മംഗളൂരു, മുംബൈ സർവിസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുന്നു. വിന്‍റർ ഷെഡ്യൂളിൽ മിഡിൽ ഈസ്റ്റിലേക്ക് പ്രതിദിനം 135 സർവീസുകൾ വരെ നടത്താനാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നത്.
ബംഗളൂരു, ഡൽഹി, മുംബൈ, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നീ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നാണ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്. 2027 മാർച്ച് 27 വരെ നീളുന്ന, എയർ ഇന്ത്യ എക്സ്പ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിന്‍റർ ഷെഡ്യൂളിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം.
പുതിയ ഷെഡ്യൂളിൽ ഇന്ത്യയിലെ 23 നഗരങ്ങളെ കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ 12 പ്രധാന കേന്ദ്രങ്ങളുമായി 88 നേരിട്ടുള്ള റൂട്ടുകൾ വഴി ബന്ധിപ്പിക്കും. ദുബൈ, അബൂദബി, ഷാർജ, ദമ്മാം, ജിദ്ദ, റിയാദ്, ദോഹ, മസ്കത്ത് തുടങ്ങിയ ജനപ്രിയ റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.