ഐവ സാൽമിയ ഏരിയ ഖുർആൻ പഠന സംഗമം

കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സാൽമിയ ഏരിയ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. നബീല അനസിന്റെ ഖിറാഅത്ത് നടത്തി. ഐവ സാൽമിയ ഏരിയ പ്രസിഡന്റ്‌ ഹബീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.

‘ഖുർആൻ ഏറ്റവും നേരായ വഴി കാണിച്ചു തരുന്നു’ എന്ന വിഷയത്തിൽ ഷെഫീഖ് അബ്ദുസ്സമദ് മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ നാവു കൊണ്ടും ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ഖുർആൻ ഉൾക്കൊള്ളണമെന്നും ഖുർആൻ അർത്ഥമറിഞ്ഞോതുക എന്നതാണ് ശ്രേഷ്ഠകരമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐവ സാൽമിയ ഏരിയ സെക്രട്ടറി നിഷ ആസിഫ് നന്ദി പറഞ്ഞു.

Tags:    
News Summary - IWA Salmiya Quran study meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.