ഇന്ത്യ നിലക്കാത്ത പോരാട്ടങ്ങൾക്ക് ദാഹിക്കുന്നു
ലോകത്തിലെഏറ്റവും വലിയ മതേതര- ജനാധിപത്യരാജ്യമെന്ന് അഭിമാനിച്ചിരുന്ന ഓരോ ഇന്ത്യക്കാരനേയും നിരാശപ്പെടുത്തുന്ന വാർത്തകളാണ് നമ്മൾ ശ്രവിച്ചു കൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്നവർ
പൗരസ്വാതന്ത്രത്തിലും , ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലുമെല്ലാം കൈകടത്തുന്നു. അനീതിക്കെതിരേയുള്ള പ്രതിപക്ഷത്തിൻ്റെ എതിർപ്പുകളെ അവഗണിക്കുന്നു.
വോട്ടർപട്ടിക ശുദ്ധീകരണമെന്ന പേരിൽ എസ്.ഐ ആർ നടപ്പിലാക്കിയതോടെ രാജ്യത്തെ പതിനാല് കോടിയോളം വോട്ടർമാരെ പുറംതള്ളിയിരിക്കുകയാണ്. ഇതിൽ ജനങ്ങൾക്കുള്ള ആശങ്കപരിഹരിക്കാൻ ഇതുവരെ കമ്മീഷന് കഴിഞ്ഞിട്ടില്ല. മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ പ്രതിക്കൂട്ടിലാണ്. വലിയ ഗൂഢാലോചനകളാണ് അധികാരികളും തെരഞ്ഞെടുപ്പുകമ്മീഷനും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന സംശയം നിലനിൽക്കുന്നു. ഇത് ഇന്ത്യയുടെ ഭാവിക്കും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടേയും നിലനില്പിനും വലിയ ഭീഷണിയാണ്.
ഇപ്പോൾ നടക്കുന്ന പ്രതിരോധ സമരങ്ങളുടെ ഫലമായി വിവാദ തിരഞ്ഞെടുപ്പ് കമീഷണർ രാജിവെച്ചാലും, ഇലക്ഷൻ കമ്മീഷനും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധകൂട്ട് കെട്ട് തുടരുന്നിടത്തോളം ഇന്ത്യയുടെ ജനാധിപത്യം ഇരുട്ടിൽ തന്നെയാണ്. ഭരണഘടനാ മൂല്യങ്ങളും പൗരസ്വാതന്ത്ര്യവും ജനാധിപത്യ സംവിധാനങ്ങളും തകരാതെ കാത്തു രക്ഷിക്കുന്നതിനുള്ള ശക്തമായ പ്രതിരോധം ആവശ്യമാണ്. രാജ്യത്തിൻ്റെ പഭാഗങ്ങളിലും ജനങ്ങളും പ്രസ്ഥാനങ്ങളും സമരമുഖത്താണ് . അത് ജനാധിപത്യ വിശ്വാസികൾക്ക് പ്രത്യാശ നൽകുന്നു. വിദേശ ആധിപത്യത്തിനെതിരേ പോരാടിയ പോലെ ഓരോ മനുഷ്യനും തുല്യഅവകാശമുള്ള ജനാധിപത്യ മതേതര ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. അങ്ങനെ ഇന്ത്യയെ വീണ്ടെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.