മുഹമ്മദ്‌ അഷ്‌റഫ്‌ കല്ലുരുട്ടിക്ക് ഹുദ സെന്റർ യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ്‌ അഷ്‌റഫ്‌ കല്ലുരുട്ടിക്ക് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ യാത്രയയപ്പ് നൽകി. ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി, പി.വി. ഇബ്രാഹിം, ജൈസൽ എടവണ്ണ, വി.കെ. സ്വലാഹി, എൻ.എം.അഷ്‌റഫ്‌, ഇബ്രാഹിം തോട്ടങ്കണ്ടി, മൂസാ പല്ലാട്ട്, മുഹമ്മദ് അസ്‌ലം, സുഹൈൽ, ആഷിഖ്, മുജീബ്, സഅദ് എന്നിവർ സംബന്ധിച്ചു.

മെഹബൂല യുണിറ്റ് സെക്രട്ടറിയും ഹുദാ സെന്റർ കേന്ദ്രഎക്സിക്യൂട്ടീവ് അംഗവുമായ അഷ്‌റഫ്‌ കല്ലുരുട്ടിയുടെ പ്രവർത്തനങ്ങളെ യോഗം നന്ദിപൂർവ്വം സ്മരിക്കുകയും അദ്ദേഹത്തിന്റെ തുടർജീവിത യാത്രക്ക് ഭാവുകങ്ങൾ നേരുകയും ചെയ്തു. സെന്റർന്റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി ഇബ്രാഹിം അഷ്‌റഫ്‌ കല്ലുരുട്ടിക്ക് സമ്മാനിച്ചു.

മറുപടി പ്രസംഗത്തിൽ തന്റെ ഇരുപത് വർഷത്തിലതികമായ പ്രവാസത്തിന്റെയും ഹുദാ സെന്റർറുമായുമുള്ള അനുഭവങ്ങളും അഷ്‌റഫ്‌ പങ്കുവച്ചു. യോഗത്തിന് അർഷദ് സമാൻ സ്വലാഹി സ്വാഗതവും ജസീർ പുത്തൂർപള്ളിക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Huda Center bids farewell to Muhammad Ashraf Kallurutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.