കുവൈത്തിലെ യു.എസ് ഡിഫൻസ് അറ്റാഷെ, യു.എസ് പ്രതിരോധ വകുപ്പ് പ്രതിനിധി എന്നിവർക്കൊപ്പം കെ.എൻ.ജി അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്
സൈനിക-സുരക്ഷാ സഹകരണം: ചർച്ച നടത്തി കുവൈത്തും യു.എസും
കുവൈത്ത് സിറ്റി: സൈനിക-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ ചർച്ച ചെയ്തു കുവൈത്തും യു.എസും. കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്, കുവൈത്തിലെ യു.എസ് ഡിഫൻസ് അറ്റാഷെയും യു.എസ് പ്രതിരോധ വകുപ്പ് പ്രതിനിധിയുമായ കേണൽ ബ്രയാൻ മക്കല്ലോഗ്, മിലിട്ടറി അറ്റാഷെ സ്റ്റീവൻ തോമസ് എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി.
കുവൈത്ത് നാഷണൽ ഗാർഡ് ആസ്ഥാനത്തെ ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസയുടെ ഒഫീസിൽ ചേർന്ന യോഗത്തിൽ മുതിർന്ന കമാൻഡർമാരും ഒഫീസർമാരും പങ്കെടുത്തു. യു.എസ്. പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത കുവൈത്ത് നാഷണൽ ഗാർഡ്, നേതൃത്വത്തിന്റെ ആശംസകൾ അറിയിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശിഷ്ടമായ ബന്ധം സൂചിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.