ഫസീഹുല്ല അബ്ദുല്ല ,മുഹമ്മദ് ആരിഫ്, അബി നവാസ്
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫോറം കുവൈത്ത് 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കബ്ദിൽ നടന്ന വാർഷിക പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷബീർ പ്രവാസി സമൂഹത്തിനായി ഫ്രൈഡേ ഫോറം നടത്തിയ സേവന പ്രവർത്തനങ്ങളും ഇന്ത്യയിലും വിദേശത്തുമുള്ളവർക്ക് നൽകിയ സഹായങ്ങളും വിശദീകരിച്ചു.
സംഘടനയുടെ വളർച്ചയും മൂല്യങ്ങളും സംബന്ധിച്ച് മുതിർന്ന അംഗം ഡോ. അമീർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് വാർഷിക പ്രവർത്തന റിപ്പോർട്ടും അനൂപ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദപരിപാടികളും സമ്മാന വിതരണവും നടന്നു.
പുതിയ ഭാരവാഹികൾ: ഫസീഹുല്ല അബ്ദുല്ല (പ്രസി.), മുഹമ്മദ് ആരിഫ് (ജന.സെക്ര), അബി നവാസ് (ഫിനാൻസ് സെക്രട്ടറി), പി.ബി. സലീം (സകാത്ത് കൺവീനർ), ഷബീർ (മെഡിക്കൽ ക്യാമ്പ് കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.