കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് കുവൈത്തിലെ ഫ്രഞ്ച് എംബസി. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അപ്ഡേറ്റുകൾക്കായി ഔദ്യോഗിക സ്രോതസ്സുകളുമായി ബന്ധപ്പെടണമെന്നും എംബസി പ്രസ്താവനയിൽ ഫ്രഞ്ച് പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഫ്രഞ്ച് സർക്കാർ പോർട്ടൽ വഴി വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ഫ്രഞ്ച് നിവാസികളോട് നിർദേശിച്ചു. ഇതിൽ അവരുടെ കൃത്യമായ താമസസ്ഥലം വ്യക്തമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.