കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ വിതരണശാഖയിൽ റേഷൻ ഭക്ഷ്യവസ്തുക്കളിൽ തട്ടിപ്പ് നടത്തിയ അഞ്ച് ഏഷ്യക്കാരെയും ഒരു ബിദൂനിയെയും സുരക്ഷാസേന അറസ്റ്റുചെയ്തു.
വിതരണത്തിനായി സബ്സിഡി ഇനത്തിൽ നൽകിയിരുന്ന റേഷൻവസ്തുക്കൾ ജീവനക്കാർ ദുരുപയോഗം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് അൽ ഖസർ ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
സംഘം ഉപഭോതാക്കള്‍ക്ക് നൽകേണ്ട നിത്യോപയോഗ സാധനങ്ങളുടെ അളവിൽ മനഃപൂർവമായ കുറവ് വരുത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും കേസ് തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികാരികൾ അറിയിച്ചു. സബ്സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഉൽപന്നങ്ങൾ കൂടിയ വിലക്ക് മറിച്ചുവിൽക്കുകയും രാജ്യത്തിനുപുറത്തേക്ക് കടത്തുകയും ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ് അധികൃതർ നടപടി കർശനമാക്കുന്നത്.
സബ്സിഡി നിരക്കിൽ നൽകുന്ന റേഷൻ ഭക്ഷ്യവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നതും രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതും തടയാൻ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയോഗവും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.