ഫാ.ബിഗൗൾ അൻബ ബിഷോയ്
കുവൈത്ത് സിറ്റി: പെരുന്നാൾ ദിനത്തിൽ കുവൈത്തിലെ സെന്റ് മാർക്ക് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രലിന്റെ മുതിർന്ന പുരോഹിതൻ ഫാ.ബിഗൗൾ അൻബ ബിഷോയ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും ഈദ് ആശംസകൾ നേർന്നു.
ബലിപെരുന്നാൾ ത്യാഗത്തിന്റെയും പരോപകാരത്തിന്റെയും ആത്മീയ സന്ദേശം ഉൾക്കൊള്ളുന്നതാണെന്നും അനുരഞ്ജനത്തിനും സമാധാനത്തിനും അത് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിനും മേഖലക്കും ലോകത്തിനും നന്മയും സമാധാനവും കൊണ്ടുവരട്ടെ എന്നും ആശംസിച്ചു.
ചരിത്രത്തിലുടനീളം കുവൈത്ത് മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാതൃകയായി നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.