ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സസ് ഇന്റർ-സ്കൂൾ ഹെൽത്ത് ക്വിസ് ജേതാക്കളായ ഫഹാഹീൽ അൽ വതാനി സ്കൂൾ വിദ്യാർഥികൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സസ് ഇന്റർ-സ്കൂൾ ഹെൽത്ത് ക്വിസ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 18 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ശക്തമായ മത്സരത്തിൽ ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ ജേതാക്കളായി. വിജയികൾക്ക് ഇന്ത്യൻ അംബാസഡർ പരമിത തൃപതി ട്രോഫികളും സർട്ടിഫിക്കറ്റും കൈമാറി. ചടങ്ങിന് പ്രസിഡന്റ് ഡോ.സമീർ ഹുമദ് നേതൃത്വം നൽകി. ഡോ.ഇംതിയാസ് നവാസ്, ഡോ.അനന്ത പ്രിയ എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു. ഡോ.ഉമർ, ഡോ.സൗമ്യ ഷെട്ടി, ഡോ.അലി അസ്ഗർ, ഡോ.നേഹ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
2024-2025 ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. അംബാസഡർ പരമിത തൃപതി സർട്ടിഫിക്കറ്റുകളും അവാർഡുകളും കൈമാറി. ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സസ് സംഘടിപ്പിക്കുന്ന 11-ാമത് ഇന്റർ-സ്കൂൾ ഹെൽത്ത് ക്വിസാണിത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിശിഷ്ടാതിഥികൾ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.