ഷാം​പെ​യി​ൻ വി​ൽ​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഷാം​പെ​യി​ൻ വി​ൽ​ക്കു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ​യും മു​ന്ന​റി​യി​പ്പു​ണ്ട്. ഈ ​കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും ബി​ദൂ​നി​ക​ൾ​ക്കും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ശി​ക്ഷ ന​ൽ​കും. ഷാം​പെ​യി​ൻ വി​ൽ​ക്കു​ന്ന ക​ട​ക​ൾ പൂ​ട്ടി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

കു​ട്ടി​ക​ളാ​ണ്​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പി​ന്നി​ലെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​യാ​വും ന​ട​പ​ടി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

Tags:    
News Summary - Foreigners selling champagne will be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.