വിദേശകാര്യ മന്ത്രി അവിശ്വാസം അതിജയിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ പാർലമെൻറിൽ അവിശ്വാസ പ്രമേയം അതിജയിച്ചു. സഭയിൽ ഹാജരായ 21 പേർ പ്രമേയത്തെ പിന്തുണ​ച്ചപ്പോൾ 23 പേർ മന്ത്രിയിൽ വിശ്വാസം രേഖപ്പെടുത്തി. ശു​െഎബ്​ അൽ മുവൈസിരി കൊണ്ടുവന്ന കുറ്റവിചാരണ ചർച്ച ചെയ്​തതിന്​ ഒടുവിലാണ്​ പത്ത്​ എം.പിമാർ ഒപ്പിട്ട്​ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​. വിവിധ രാജ്യങ്ങളിലെ കുവൈത്ത്​ എംബസികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചായിരുന്നു കുറ്റവിചാരണ. അവിശ്വാസ പ്രമേയത്തെ അതിജയിച്ച മന്ത്രിയെ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ തുടങ്ങിയവർ അഭിനന്ദിച്ചു. തന്നിൽ വിശ്വാസം അർപ്പിച്ച എം.പിമാർക്ക്​ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ നന്ദി അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.