ഇൻഫർമേഷൻ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ലിയു ഹോങ്ബിങ്ങുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ലിയു ഹോങ്ബിങ്ങുമായി ചർച്ച നടത്തി. കായികം മുതൽ മാധ്യമമേഖല വരെയുള്ള മേഖലകളിൽ ചൈനയുമായി സംയുക്ത സംരംഭങ്ങൾ തുടരാനുള്ള പദ്ധതികൾ ചർച്ചയിൽ മുന്നോട്ടുവെച്ചതായി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. ഇത്തരം ശ്രമങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമാണെന്നും പറഞ്ഞു.
സാംസ്കാരിക, ടൂറിസം മേഖലകളിൽ ചൈനയുടെ വിപുലമായ അനുഭവത്തിൽനിന്ന് കുവൈത്തിന് നേട്ടമുണ്ടാകുമെന്നും പ്രാദേശിക ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതികളെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. ചൈന സന്ദർശിക്കുന്ന കുവൈത്തികളുടെ എണ്ണം വർധിച്ചുവരുന്നതായി വ്യക്തമാക്കിയ ചൈനീസ് ഉദ്യോഗസ്ഥൻ കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.