കുവൈത്ത് സിറ്റി: മാതൃക പ്രദേശങ്ങളായി നിശ്ചയിച്ച സ്ഥലങ്ങളിൽനിന്ന് വിദേശി ബാച്ച്ലർമാരെ പൂർണമായി ഒഴിപ്പിക്കുമെന്ന് കാപിറ്റല്‍ ഗവര്‍ണറേറ്റ് കോഒാഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
അഗ്നിശമന വകുപ്പ്, വ്യവസായ പബ്ലിക് അതോറിറ്റി, കാർഷിക മത്സ്യവിഭവ അതോറിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, ഡെവലപ്മെൻറ് ആൻഡ് ലൈസൻസിങ് സെക്ടര്‍ തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
കഴിഞ്ഞദിവസം ജോലി ചെയ്യുന്നതിനിടെ സിറിയന്‍ യുവാവ് കൊലപ്പെടുത്തിയ അബ്ദുൽ അസീസ് അൽ റഷീദിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. എല്ലാ സർക്കാർ ഏജൻസികളിലെയും ശ്രമങ്ങൾ ഇരട്ടിയാക്കാനാണ് തീരുമാനം.
കെട്ടിട നിയമലംഘനങ്ങൾ, മാതൃക പ്രദേശങ്ങളിൽ ബാച്ചിലർമാരുടെ പാർപ്പിടം എന്നിവ പോലുള്ള ചില മേഖലകളിലെ നിയമലംഘനങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികാരികൾ നടത്തിയ ശ്രമങ്ങളെ കാപിറ്റൽ ഗവര്‍ണര്‍ ശൈഖ് തലാല്‍ അല്‍ ഖാലിദ് അഭിനന്ദിച്ചു.
കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നിരവധി ലംഘനങ്ങളും ദുരുപയോഗങ്ങളും ഇല്ലാതാക്കാൻ കാപിറ്റൽ ഗവർണറേറ്റിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറേറ്റ് പരിധിയിൽ നിർമാണം, നവീകരണം, വികസനം എന്നിവ പൂർത്തിയാക്കാനും അൽ-സഫാരിൻ മാർക്കറ്റ് പോലുള്ള ചില പഴയ വിപണികളുടെ പുനരധിവാസത്തിനും ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.