കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇ-വിസ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. നേരത്തേ ലിസ്റ്റ് ചെയ്തിരുന്ന 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള ഇ-വിസയാണ് താൽക്കാലികമായി നിർത്തിവെച്ചത്. ഇ-വിസ സംവിധാനം നവീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സേവനങ്ങൾ പുനരാരംഭിക്കുന്നതിന് പ്രത്യേക സമയക്രമം നൽകിയിട്ടില്ല. എന്നാൽ ഈ കാലയളവിൽ ഇതര വിസ ഓപ്ഷനുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ താമസക്കാരന്റെയോ കമ്പനിയുടെയോ ഹോട്ടലിന്റെയോ സ്പോൺസർഷിപ്പിൽ വിസിറ്റ് വിസക്ക് അപേക്ഷ നൽകാം. ഇതിന് സ്പോൺസർഷിപ് ഡോക്യുമെന്റേഷൻ സമർപ്പിക്കുകയും കുവൈത്ത് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അനുമതിയും ആവശ്യമാണ്. ജി.സി.സി രാജ്യങ്ങളിലെ നിർദിഷ്ട തൊഴിലുകളിൽ ജോലി ചെയ്യുന്നവർക്കും എളുപ്പത്തിൽ വിസിറ്റ് വിസ ലഭിക്കും. ഇതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കുവൈത്തിലെ കമ്പനികൾക്ക് ബിസിനസ് വിസ സ്പോൺസർ ചെയ്യാനുള്ള അവസരവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.