ഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷം സാമൂഹിക പ്രവർത്തകൻ ജ്യോതിദാസ്
ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിൃ നേതൃത്വത്തിൽ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഫോക്ക് പ്രസിഡൻറ് പി. ലിജീഷ് അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകൻ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ബാലവേദി കൺവീനർ അവന്തിക മഹേഷ് സ്വാഗതവും സെക്രട്ടറി ജോയൽ രാജേഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഫോക്കിന്റെ വിവിധ ഭാരവാഹികൾ സംസാരിച്ചു. ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്കൊപ്പം മജീഷ്യൻ പ്രസൂൺ ജ്വലിന്റെ മാജിക് ഷോയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.