സ​ജി​ജ മ​ഹേ​ഷ് (ചെ​യ​ർപേ​ഴ്സ​ൻ), ക​വി​ത പ്ര​ണീ​ഷ് (ജ​ന. ക​ൺ​വീ​ന​ർ), ര​മ സു​ധീ​ർ (ട്ര​ഷ)

ഫോക്ക് വനിതവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതവേദിയുടെ വാർഷിക ജനറൽ ബോഡി പ്രസിഡന്റ് സേവിയർ ആന്റണി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ സജിജ മഹേഷ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മിനി മനോജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സജിജ മഹേഷ് (ചെയർ പേഴ്സൻ), കവിത പ്രണീഷ് (ജന. കൺവീനർ), രമ സുധീർ (ട്രഷ), അമൃത മഞ്ജീഷ് (വൈസ്. ചെയർ), നിവേദിത സത്യൻ (ജോ.കൺ), ശിൽപ വിപിൻ (ജോ.ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. സോണൽ കോഓഡിനേറ്റർമാരായി സന്ധ്യ ബാലകൃഷ്ണൻ (അബ്ബാസിയ), ഷംന വിനോജ് (സെൻട്രൽ), ലീന സാബു (ഫഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു.

ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി കൊഴുക്ക തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അഡ്വൈസറി ബോർഡ് മെംബർ ബി.പി സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ഹരിപ്രസാദ്, രാജേഷ് ബാബു, ആക്‌ടിങ് ജനറൽ സെക്രട്ടറി ഷാജി കൊഴുക്ക, ഫോക്ക് ട്രഷർ കെ.സി. രജിത്ത്, ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ലേരി, മുൻ വനിതവേദി ചെയർപേഴ്സൻമാരായ ബിന്ദു രാജീവ്, ലീന സാബു, ബിന്ദു രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ രമ സുധീർ നന്ദി പറഞ്ഞു.

Tags:    
News Summary - FOK Women's Forum elected new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.