ഫോക്കസ് കുവൈത്ത് ശിശുദിനാഘോഷത്തിൽ നയന ആർ നായർ ശിശുദിന സന്ദേശം നൽകുന്നു

ഫോക്കസ് കുവൈത്ത് കളേഴ്സ് ഡേയും ശിശുദിനാഘോഷവും

കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്ത് ശിശുദിനാഘോഷവും, കളേഴ്സ് ഡേയും സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. നയന ആർ. നായർ ശിശുദിന സന്ദേശം നൽകി.

ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി, രതീഷ് കുമാർ, സലീം എം.എൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ സാജൻ ഫിലിപ്പ് സ്വാഗതവും, ജോ. ട്രഷറർ ജേക്കബ്ബ് ജോൺ നന്ദിയും പറഞ്ഞു. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ളകുട്ടികൾ പ​ങ്കെടുത്തു. മുതിർന്നവർക്ക് കൈയ്യക്ഷര മത്സരവും സംഘടിപ്പിച്ചു.

പാർത്ഥവ് നിധിൻ, എയ്സ് ബിൻ ഹനൂദ്, ആൽബി റെജി (കാറ്റഗറി- എ), ഷിറിയ സുജിത്, റോവൻ റോജി, ആൻഡ്രിയ എൽസ (കാറ്റഗറി- ബി), ഇഷൽ വിജേഷ്, സൻജന സുജിത്, നിയാ ആൻ ഡാനിയേൽ (കാറ്റഗറി -സി), കാർത്തിക് ഗിരീഷ്, ഫിഫിൻ മാത്യൂ , സാന്ദ്ര വിജേഷ് (കാറ്റഗറി- ഡി) എന്നിവരും മുതിർന്നവർക്കായി നടത്തിയ കൈയ്യക്ഷര മത്സരത്തിൽ സിസിത ഗിരീഷ്, പ്രാർത്ഥന നിഥിൻ, സന്തോഷ് വി.തോമസ് എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. അൻവർ സാരംഗ്, റാഫി കല്ലായി, ആർച്ച എന്നിവരുടെ നേതൃത്വത്തിൽ നടന്ന 'യെസ് ബാൻഡ്' ഗാനസന്ധ്യ പരിപാടികൾക്ക് മിഴിവേകി.

Tags:    
News Summary - Focus Kuwait Colors Day and Children's Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.