ഫോക്കസ് കളേഴ്‌സ് ഡേ പോസ്റ്റർ തോമസ് കെ. തോമസ് എം.എൽ.എ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കളേഴ്‌സ് ഡേ പോസ്റ്റർ തോമസ് കെ. തോമസ് എം.എൽ.എ പ്രകാശനം ചെയ്തു. അംഗങ്ങളുടെ കുട്ടികളുടെ ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'കളേഴ്സ് ഡേ'സംഘടിപ്പിക്കുന്നത്.ശിശുദിനാഘോഷ പോസ്റ്റർ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് സലിം രാജ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ സാജൻ ഫിലിപ് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ, ഉപദേശക സമിതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, യൂനിറ്റ് ഭാരവാഹി ഷിബു മാത്യു എന്നിവർ സംബന്ധിച്ചു. നവംബർ 18ന് വൈകീട്ട് നാലു മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിലാണ് ചിത്രരചന, കൈയക്ഷര മത്സരം, ഗാനമേള, അത്താഴവിരുന്ന് എന്നിവ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.