ഫോക്കസ് വാർഷിക സമ്മേളനത്തിൽ സലിം രാജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് 17ാമത് വാർഷിക സമ്മേളനം സമാപിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് സലിം രാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജികുമാർ സ്വാഗതം പറഞ്ഞു.
ജോയന്റ് ട്രഷറർ ജേക്കബ് ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വാർഷിക റിപ്പോർട്ടും ട്രഷറർ സി.ഒ. കോശി സാമ്പത്തിക റിപ്പോർട്ടും വെൽഫെയർ കൺവീനർ സിറാജുദ്ദീൻ വെൽഫെയർ റിപ്പോർട്ടും ഓഡിറ്റേഴ്സായ രാജീവ് സി.ആർ., സജിമോൻ എന്നിവർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
യൂനിറ്റ് ചർച്ചയിൽ ബിജു കുര്യൻ, നിയാസ് ഷാഫി, സൂരജ്, ഷാജു എം. ജോസ്, വിമൽ കുമാർ, സുനിൽകുമാർ, കെ. രതീശൻ, സാജൻ ഫിലിപ്, ശ്രീകുമാർ, സന്തോഷ് കുമാർ, ഷാഹിൻ, അഷ്റഫ്, ജിജി, റോയ് എബ്രഹാം, അരുൺ ജേക്കബ് എന്നിവർ പങ്കെടുത്തു. പുതിയ യൂനിറ്റ് ഭാരവാഹികളെ ഓഡിറ്റേഴ്സ് സമ്മേളനത്തിന് പരിചയപ്പെടുത്തി.
പുതിയ കേന്ദ്ര ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ഉപദേശക സമിതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാർഡ് കൺവീനർ രതീഷ് കുമാർ, ജോയന്റ് സെക്രട്ടറി സുനിൽ ജോർജ്, മുൻ പ്രസിഡന്റ് ഡിസിൽവ ജോൺ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സിസിത ഗിരീഷ്, അപർണ ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ, ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി. സമ്മേളനാനന്തരം ഇഫ്താർ വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.