കുവൈത്ത് സിറ്റി: കഴിഞ്ഞ നവംബറിലുണ്ടായ പ്രളയത്തിൽ തകർന്ന പ്രധാന റോഡുകളുടെ അറ്റ കുറ്റപ്പണി തുടങ്ങി. കിങ് ഫഹദ് എക്സ്പ്രസ് വേ (ഫസ്റ്റ് റിങ് മുതൽ ബയാൻ പാലസ് വര െ), ഫസ്റ്റ് റിങ് റോഡ്, ഫോർത്ത് റിങ് റോഡ്, ദോഹ മോേട്ടാർ വേ എന്നീ റോഡുകളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
രണ്ടാംഘട്ടമായി സിക്സ്ത് റിങ് റോഡ് പണി ഏതാനും ദിവസത്തിനകം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പണിക്കുവേണ്ടി ചില പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുന്നുണ്ട്. ഒരേസമയം ഒരു ലൈൻ മാത്രമാണ് അടച്ചിടുക. പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയും വാരാന്ത്യ അവധിദിവസങ്ങളിൽ അർധരാത്രി മുതൽ ഉച്ചക്ക് 12 വരെയുമാണ് നിയന്ത്രണം.
അടുത്ത കാലത്തൊന്നുമുണ്ടാവാത്ത നിലയിലുള്ള പെരുമഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ആവശ്യമാണ്. ഇത് മന്ത്രാലയത്തിന് വലിയ സാമ്പത്തികഭാരം വരുത്തും. പുതിയ നിർമാണപ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ ശക്തമായ നിരീക്ഷണ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിർമാണത്തിൽ അപാകതയുണ്ടെങ്കിൽ കരാറുകാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കും. അതോടൊപ്പം നേരേത്ത നടന്ന പ്രവൃത്തികളിൽ നിർമാണത്തിലെ അപാകതയും റോഡുകൾ പെെട്ടന്ന് നശിക്കാൻ കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.