കുവൈത്ത് സിറ്റി: ലാൻഡിങ്ങിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം കാരിയർ വാഹനവുമായി ഉരസിയത് പരിഭ്രാന്തിക്ക് ഇടയാക്കി. തിരുവനന്തപുരത്തുനിന്ന് വന്ന കുവൈത്ത് എയർവേസിെൻറ 214–320 എയർബസ് വിമാനമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് കുവൈത്ത് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽനിന്ന് ഇറക്കിയതായി കുവൈത്ത് എയർവേസ് അധികൃതർ അറിയിച്ചു. കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.