പിടിയിലായ പ്രതികളും ഉപകരണങ്ങളും
Posted On
date_range Updated On
date_range ജാബ്രിയയിലെ മദ്യഫാക്ടറി റെയ്ഡിൽ അഞ്ചു പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ജാബ്രിയയിലെ മദ്യഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ അഞ്ചു പേർ അറസ്റ്റിലായി. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രാദേശിക മദ്യനിർമാണ പ്ലാന്റിൽ പരിശോധന നടത്തിയത്. രാജ്യത്ത് വിൽക്കാൻ പദ്ധതിയിട്ടിരുന്ന വൻതോതിൽ മദ്യക്കുപ്പികളും മദ്യം ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു.
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.