പൗരന്മാരെ വിദേശകാര്യ ഉപമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇറാനിൽ നിന്ന് ഒഴിപ്പിച്ച കുവൈത്ത് പൗരൻമാരുടെ ആദ്യസംഘം കുവൈത്തിലെത്തി. ഇറാനിൽ നിന്ന് തുർക്ക്മെനിസ്താൻ വഴിയാണ് സംഘം എത്തിയത്. പൗരന്മാരെ സ്വീകരിക്കാൻ വിദേശകാര്യ ഉപമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും ഉന്നത ഉദ്യോഗസഥരും വിമാനത്താവളത്തിലെത്തി.കുവൈത്ത് എംബസികളുമായും ഇരു രാജ്യങ്ങളിലെയും സർക്കാറുകളുമായും സഹകരിച്ചാണ് ഒഴിപ്പിക്കൽ പ്രക്രിയ നടപ്പിലാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കിയതിന് മന്ത്രാലയം നന്ദി പറഞ്ഞു. ഇറാനിലുള്ള എല്ലാ കുവൈത്തികളെയും തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഏകോപനം നടന്നുവരുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.