കുവൈത്ത് സിറ്റി: ബുർഗാൻ എണ്ണപ്പാടത്തിന് സമീപമുള്ള അൽ മുഖവ്വഅ് ഖനനമേഖലയിലെ ചോർച്ച അടക്കാനായില്ല. ബുധനാഴ്ച വൈകീട്ടും സുരക്ഷാസേനയും ജീവനക്കാരും തീവ്രശ്രമത്തിലാണ്. തിങ്കളാഴ്ച പുലർച്ചയോടെയാണ് എണ്ണച്ചോർച്ചയെ തുടർന്ന് വൻ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും ചോർച്ച അടക്കാനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നു. 750 മീറ്റർ പരിസരത്തേക്ക് വ്യാപിച്ച വൻ തീപിടിത്തമാണ് തിങ്കളാഴ്ച ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. എണ്ണ വകുപ്പ് മന്ത്രി ബകീത് അൽ റഷീദി, കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ നാസർ അൽ അദസായി എന്നിവർ കമ്പനിയുടെ ക്രൈസിസ് മാനേജ്മെൻറ് സെൻറർ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കെ.ഒ.സിയുടെ പ്രത്യേക സംഘവും അന്താരാഷ്ട്ര കമ്പനികളിൽനിന്നുള്ള വിദഗ്ധരും 24 മണിക്കൂറും പരിശ്രമത്തിലാണ്. ജീവനക്കാരുടെയും കെട്ടിടത്തിെൻറയും സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എണ്ണ ഉൽപാദനത്തെയും കമ്പനിയുടെ പ്രവർത്തനത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.