ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച സ്ത്രീ​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കു​വൈ​ത്ത് സി​റ്റി: ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച സ്ത്രീ​യെ അ​ഗ്നി​ശ​മ​ന​സേ​ന ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി. ബി​നെ​യ്ദ് അ​ൽ ഖ​ർ പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു കെ​ട്ടി​ട​ത്തി​ൽ സ്ത്രീ ​ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​താ​യി സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ൽ ഹി​ലാ​ലി, സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സെ​ന്റ​റു​ക​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ ഉ​ട​ൻ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചു.

സം​ഘം എ​ത്തി​യ​പ്പോ​ൾ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന സ്ത്രീ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ കൂ​റ്റ​ൻ എ​യ​ർ​ബാ​ഗു​ക​ൾ കെ​ട്ടി​ട​ത്തി​ന് താ​ഴെ സ്ഥാ​പി​ച്ച് മു​ക​ളി​ൽ​നി​ന്നു ചാ​ടി​യ യു​വ​തി​യെ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Fire brigade rescues woman trying to jump off 3rd floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.