അബ്ദലി കാർഷിക മേഖലയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range അബ്ദലിയിൽ തീപിടിത്തം; മൂന്നുപേർ മരിച്ചു
കുവൈത്ത് സിറ്റി: അബ്ദലി കാർഷിക മേഖലയിൽ ശനിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു.
മൂന്ന് ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫാമിലെ തൊഴിലാളികളുടെ താമസസ്ഥലത്താണു തീപിടിച്ചത്. ഏകദേശം 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിലാണു തീപിടിച്ചത്.
വിവിധ ഭാഗങ്ങളിൽനിെന്നത്തിയ അഗ്നിശമന യൂനിറ്റുകൾ കഠിന പ്രയത്നത്തിലൂടെയാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിെൻറ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.