കുവൈത്ത് സിറ്റി: നുവൈസീബ് തുറമുഖത്ത് ട്രക്ക് യാർഡിൽ തീപിടിച്ചു. അപകടത്തിൽ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടങ്ങളുണ്ടാകുകയോ ചെയ്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീ കണ്ടെത്തിയതോടെയാണ് കസ്റ്റംസ് വിഭാഗം ഫയർഫോഴ്സുമായി ഏകോപിച്ച് അഗ്നിശമന പ്രവർത്തനം നടത്തിയത്.
തീപിടിത്തം ഫലപ്രദമായി കൈകാര്യം ചെയ്ത അഗ്നിശമന സേനയുടെ സേവനത്തിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ നന്ദി അറിയിച്ചു. എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലും സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.