കുവൈത്ത് സിറ്റി: ജഹ്റ മേഖലയിൽ വീട്ടിൽ തീപിടിച്ചത് അഗ്നിരക്ഷ സേനാംഗങ്ങൾ അണച്ചു. വീടിന്റെ അടുത്തുനിന്നുണ്ടായ തീപിടിത്തം അഗ്നിശമന സേനയെത്തി അതിവേഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇതിനാൽ തീ പടരുന്നത് തടയാനും നാശനഷ്ടങ്ങൾ കുറക്കാനും കഴിഞ്ഞു. തീപിടിത്തത്തിൽ വീട്ടിലെ ചില വസ്തുക്കൾക്ക് നാശം സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷ സേനാംഗങ്ങളുടെ ഉടനടിയുള്ള പ്രവർത്തനത്തെ ജനറൽ ഫയർഫോഴ്സ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.