ഫിഫ അറബ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ നറുക്കെടുപ്പ് ദോഹയിൽ നടന്നപ്പോൾ
കുവൈത്ത് സിറ്റി: ആദ്യമായി നടക്കാൻ പോകുന്ന ഫിഫ അറബ് കപ്പ് ഫുട്ബാളിൽ കുവൈത്തിന് എതിരാളി ബഹ്റൈൻ. ഏപ്രിൽ മാസത്തിലെ ഫിഫ റാങ്കിങ് അനുസരിച്ച് ഒമ്പത് ടീമുകൾ നേരിട്ടും. ഏഴ് ടീമുകൾ യോഗ്യത മത്സരത്തിലൂടെയും ഫൈനൽ റൗണ്ടിൽ എത്തും.ആതിഥേയരായ ഖത്തർ, തുനീഷ്യ, അൾജീരിയ, മൊറോകോ, ഇൗജിപ്ത്, സൗദി, ഇറാഖ്, യു.എ.ഇ, സിറിയ എന്നിവയാണ് നേരിട്ട് ഫൈനൽ റൗണ്ടിലെത്തിയത്.
യോഗ്യത മത്സരത്തിൽ കുവൈത്ത് ബഹ്റൈനെയും ഒമാൻ സൊമാലിയയെയും ലെബനാൻ ജിബൂതിയെയും ജോർഡൻ സൗത്ത് സുഡാനെയും മോറിത്താനിയ യെമനെയും ഫലസ്തീൻ ഖമറൂസിനെയും ലിബിയ സുഡാനെയും നേരിടും. നറുക്കെടുപ്പിലൂടെയാണ് ഇത് നിശ്ചയിച്ചത്. ഇൗ വർഷം ഡിസംബർ ഒന്നു മുതൽ 18വരെ ദോഹയിലാണ് ടൂർണമെൻറ് നിശ്ചയിച്ചിരിക്കുന്നത്.2022 ലോകകപ്പ് ഫുട്ബാളിന് സംഘാടകർ എന്ന നിലയിൽ ഒരുങ്ങാനുള്ള അവസരം കൂടിയാണ് ഖത്തറിന് ഇത്.
കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന നറുക്കെടുപ്പിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പെങ്കടുത്തു. കുവൈത്ത്, ബഹ്റൈൻ മത്സരത്തിലെയും ഒമാൻ സൊമാലിയ മത്സരത്തിലെയും വിജയികൾ ഫൈനൽ റൗണ്ടിൽ എ ഗ്രൂപ്പിൽ ഖത്തർ, ഇറാഖ് എന്നിവരോടൊപ്പമാണുണ്ടാകുക.
ഗ്രൂപ് ബിയിൽ തുനീഷ്യ, യു.എ.ഇ, സിറിയ എന്നിവ നേരിട്ട് എത്തുേമ്പാൾ മോറിത്താനിയ, യമൻ മത്സര വിജയികളും കൂടെ ചേരും. ഗ്രൂപ് സിയിൽ മൊറോകോ, സൗദി ടീമുകൾ നേരിട്ടും ജോർഡൻ, സൗത്ത് സുഡാൻ മത്സരവിജയികളും ഫലസ്തീൻ, ഖമറൂസ് മത്സര വിജയികളും യോഗ്യത മത്സരത്തിലൂടെയും എത്തും.
ഗ്രൂപ് ഡിയിൽ അൾജീരിയ, ഇൗജിപ്ത് ടീമുകൾ നേരിട്ട് എത്തും. ലെബനൻ, ജിബൂതി മത്സരവിജയികളും ലിബിയ, സുഡാൻ മത്സര വിജയികളും ഡി ഗ്രൂപ്പിൽ കളിക്കും. യോഗ്യത മത്സരങ്ങളുടെ തീയതി നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.