കുവൈത്ത് സിറ്റി: മുവാറ്റുപുഴ സ്വദേശികളുടെ കൂട്ടായ്മയായ കുവൈത്ത് മൂവാറ്റുപുഴ അസോസിയേഷന് സംഘടിപ്പിച്ച ഓള് ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ ടസ്ക്കേഴ്സ് എഫ്.സി ജേതാക്കളായി. ഫഹാഹീല്‍ സൂഖ് സബാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശക്തരായ എ.കെ.എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടസ്ക്കേഴ്സ് കിരീടം ചൂടിയത്. മുവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി സംഘടിപ്പിച്ചതായിരുന്നു ടൂർണമെൻറ്. ടൂര്‍ണമെൻറിലെ മികച്ച കളിക്കാരനായി കൃഷ്ണന് (എ.കെ.എഫ്.സി), ഡിഫന്‍ഡര്‍ (സഫാസ് (എ.കെ.എഫ്.സി), ഗോള്‍ കീപ്പര്‍ മൂനീർ (ടസ്ക്കേഴ്സ് എഫ്.സി), ടോപ് സ്കോറര്‍ മിഹ്നാസ് (ടസ്ക്കേഴ്സ് എഫ്.സി) എന്നിവരെ തെരഞ്ഞടുത്തു. സമ്മാനദാന ചടങ്ങില്‍ അതിഥികളായി എത്തിയ അന്‍വര്‍ തമീമി, ഗുലാം മുസ്തഫ, ഒ.കെ. അബ്ദുല്‍ റസാഖ്, ആദം ബാവാ ജെഫി, കെ.എം.എ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.