കുവൈത്ത് സിറ്റി: സ്ത്രീകളെ സൈന്യത്തിലെടുക്കുന്നതിനെതിരെ ഔഖാഫ് മന്ത്രാലയത്തിലെ ഫത്വ ബോർഡ്. ഫത്വ ബോർഡ് ഏകകണ്ഠമായി എതിർത്തതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സ്ത്രീകളെ സൈന്യത്തിലെടുക്കുന്നതിന് ഫത്വ ബോർഡ് ഏതാനും നിബന്ധന വെച്ചതായി റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തിലെ ചികിത്സ രംഗത്തും സേവന രംഗത്തും അനിവാര്യമാണെങ്കിൽ മാത്രം ഉൾപ്പെടുത്തണമെന്നും യുദ്ധരംഗത്തേക്ക് ഇറക്കരുതെന്നും നിബന്ധന വെച്ചതായാണ് പറയുന്നത്.
പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ആണ് സ്ത്രീകൾക്ക് സൈന്യത്തിലേക്ക് വാതിൽ തുറക്കുന്നതായി പ്രഖ്യാപിച്ചത്. അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പെടെ പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനെ എതിർത്ത് ഏതാനും എം.പിമാർ രംഗത്തെത്തി. ഹമദ് അൽ ആസിമി എം.പി ഇക്കാരണത്താൽ മന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവരുകയും ചെയ്തു.
ഒമ്പത് ശരീഅ പണ്ഡിതന്മാർ ഉൾപ്പെടുന്നതാണ് ഫത്വ ബോർഡ്. കുവൈത്തിൽ പൊലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.