പി.ടി.എ പ്രസിഡന്റ് അബ്ദുൽ വാഹിദ് സമ്മാന വിതരണം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ്ലാഹി മദ്റസയുടെ ‘അന്നുജൂം- 2023’ കോൺവൊക്കേഷൻ ഖൈത്താൻ മസ്ജിദ് അൽ ഫജ്ജിയിൽ നടന്നു. കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
കാമ്പസുകൾ അധാർമികതയുടെയും ലിബറലിസത്തിന്റെയും കൂത്തരങ്ങായി മാറുന്ന ഇക്കാലത്ത് ധാർമിക മൂല്യങ്ങൾ പകർന്നുനൽകുന്ന മതപഠന ശാലകളുടെ പ്രാധാന്യം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യയന വർഷത്തെ പ്രോഗ്രസ് കാർഡും മികച്ച മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡും മദ്റസയിൽ ഏഴ്, എട്ട് ക്ലാസുകളിൽ പഠിച്ച കുട്ടികൾക്കുള്ള ഉപഹാരവും വിതരണം ചെയ്തു. റമദാനിൽ ടാസ്കുകൾ പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനവും രക്ഷിതാക്കൾക്ക് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
കെ.കെ.ഐ.സി കേന്ദ്ര സെക്രട്ടറിമാരായ അസ്ലം കാപ്പാട്, മെഹബൂബ് കാപ്പാട്, ഫർവാനിയ സോൺ പ്രതിനിധികൾ, മദ്റസ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കെ.കെ.ഐ.സി ഫർവാനിയ സോണും ഫർവാനിയ മദ്റസ പി.ടി.എയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ സാലിഹ് സുബൈർ മദ്റസയെ സംബന്ധിച്ച് സംസാരിച്ചു. അബ്ദുൽ മജീദ് മദനി ആമയൂർ ഉദ്ബോധനം നിർവഹിച്ചു. ഫർവാനിയ സോൺ വിദ്യാഭ്യാസ സെക്രട്ടറി മുനീർ ചേമഞ്ചേരി സ്വാഗതവും അധ്യാപകൻ ജഅഫർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.