കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫർവാനിയ ഇസ്ലാഹി മദ്റസ കുട്ടികളുടെ കലോത്സവം ‘സർഗവസന്തം’
ഫർവാനിയ: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ്ലാഹി മദ്റസ കുട്ടികളുടെ കലോത്സവം ‘സർഗവസന്തം’ സംഘടിപ്പിച്ചു.
ഖുർതുബ ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി പി.ടി.എ പ്രസിഡന്റ് ഷഹൻഷാ ഉദ്ഘാടനം ചെയ്തു. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 31 ഇനങ്ങളിൽ മത്സരം നടന്നു. മത്സരങ്ങൾക്ക് മദ്റസ അധ്യാപകരും പി.ടി.എ, മാതൃസഭ അംഗങ്ങളും നേതൃത്വം നൽകി.
സമാപന സമ്മേളനം കെ.കെ.ഐsവിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ റിലീഫ് സെൽ കൺവീനറുമായ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കെ.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് എന്നിവർ സംസാരിച്ചു. മദ്റസ പ്രധാനാധ്യാപകൻ സാലിഹ് സുബൈർ സ്വാഗതവും അസിസ്റ്റന്റ് സദ്ർ ഷബീർ സലഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.