കുവൈത്ത് സിറ്റി: വാണിജ്യമന്ത്രാലയത്തിന് കീഴിലെ പരിശോധക വിഭാഗം കടകളിലും ഹോട്ടലുകളിലും നടത്തിയ റെയ്ഡിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ഫർവാനിയയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമാണ് മന്ത്രാലയത്തിെൻറ മിന്നൽ പരിശോധന അരങ്ങേറിയത്. സാധനങ്ങൾ വില കൂട്ടി വിൽക്കൽ, കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വിൽക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്.
പെർഫ്യൂം കടയിൽ നടത്തിയ പരിശോധനയിൽ 34 ദീനാർ വിലയുള്ള അത്തർ 38 ദീനാറിന് വിൽക്കുന്നതായി കണ്ടെത്തി.
ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്ന ചെരിപ്പ് കടക്കെതിരെയും നിയമലംഘനത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.